ഐ​പി​എ​ല്ലി​ന് കാ​ണി​ക​ള്‍​ക്കും പ്ര​വേ​ശ​നം

900

അ​ബു​ദാ​ബി : യു​എ​ഇ വേ​ദി​യാ​കു​ന്ന ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കും. ഐ​പി​എ​ല്‍ സി​ഒ​ഒ ഹോ​മം​ഗ് അ​മി​ന്‍ ഇ​ക്കാ​ര്യം ഫ്രാ​ഞ്ചൈ​സി​ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശേ​ഷി​ക്ക് അ​നു​സ​രി​ച്ച്‌ കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. നി​യ​ന്ത്രി​ത എ​ണ്ണം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.മേ​യി​ല്‍ ഇ​ന്ത്യ​യി​ല്‍ തു​ട​ങ്ങി​യ ഐ​പി​എ​ല്‍ 2021 സീ​സ​ണ്‍ കോ​വി​ഡ് വ്യാ​പ​നം മൂ​ലം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യി​രു​ന്നു. പി​ന്നീ​ടാ​ണ് ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ ബി​സി​സി​ഐ തീ​രു​മാ​നി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 19-നാ​ണ് ര​ണ്ടാം ഭാ​ഗം തു​ട​ങ്ങു​ന്ന​ത്. ദു​ബാ​യി, അ​ബു​ദാ​ബി, ഷാ​ര്‍​ജ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.2019ന് ​ശേ​ഷം ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. 2020 സീ​സ​ണ്‍ പൂ​ര്‍​ണ​മാ​യും യു​എ​ഇ​യി​ല്‍ ന​ട​ന്ന​ത് കാ​ണി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഇ​ല്ലാ​തെ​യാ​ണ്.