കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളായി പണമിടപാട് നടത്തുന്നതിനെതിരെ നടപടി വന്നേക്കും

2945

കൊച്ചി:കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളായി പണമിടപാട് നടത്തുന്നതിനെതിരെ നടപടി വന്നേക്കും .കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗം വഹിക്കുന്നവർ സംഘടനകളുടെ ഭാരവാഹികളാകുന്നതിനെതിരെ നിയന്ത്രങ്ങളുണ്ട് .ഇതൊക്കെ മറികടന്നാണ് ചിലർ സംഘടനയുടെ തലപ്പത്ത് എത്തി സംഭാവനകൾ സ്വീകരിച്ച് പണമിടപാടുകൾ നടത്തുന്നത് .ഇത്തരം ഉദ്യോഗസ്ഥർ പൂർവ വിദ്യാർത്ഥികളുടെ സംഘടനകളിൽ നുഴഞ്ഞു കയറിയാണ് പണമിടപാടുകൾ നടത്തുന്നതായി പരാതിയുള്ളത് .

ഇത് സംബന്ധിച്ച് ചില പത്രങ്ങളിൽ വാർത്തകൾ വന്നതോടെ കേന്ദ്ര സർക്കാർ ഏജൻസികൾ അനേഷണം ആരംഭിച്ചതിനെ തുടർന്ന് ചില ഉദ്യോഗസ്ഥർ ഭാരവാഹിത്വത്തിൽ നിന്നും ഇതിനകം രാജിവെച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.സംഘടനകളിൽ ചേക്കേറി പണമിടപാടുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്ര സർക്കാർ തയ്യാറാവുമെന്നാണ് സൂചന.സംഘടനകളിൽ കയറി കൂടി കൈക്കൂലി പണം വെളുപ്പിക്കുന്ന കേന്ദ്ര ജീവനക്കാരെക്കുറിച്ച് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് തയ്യാറാക്കി ഉടനെ സർക്കാരിനു നൽകുമെന്നാണ് അറിയുന്നത്