ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും

2850

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മികച്ച സിനിമകളിലൂടെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി.

ചലച്ചിത്രമേളക്ക് തിരിതെളിയുന്നതോടെ ഇനി തലസ്ഥാനത്ത് ഏഴ് ദിനങ്ങള്‍ സിനിമാ പ്രേമികള്‍ക്കുള്ളതാകും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മനുഷ്യാവസ്ഥയുടെ സമകാലിക വര്‍ണകാഴ്ചകളുമായാണ് മേളക്ക് തുടക്കമാവുക. നിശാഗന്ധിയില്‍ ടര്‍ക്കിഷ്, ജര്‍മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെര്‍ഹത് കരാസ്‌ലാന്‍ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.