പാമ്പുകടിക്കു പിന്നാലെ ; ക്ലാസ് നടക്കുന്നതിനിടെ മേൽക്കൂരയുടെ സീലിംഗ് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

4941

കൊച്ചി:കോളേജ് മുറിയിൽ ക്ലാസ് നടക്കുന്നതിനിടെ മേൽക്കൂരയുടെ സീലിംഗ് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ ഒന്നാം വർഷ രസതന്ത്ര ക്ലാസിലാണ് സംഭവം നടന്നത്. ഇവിടെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫാത്തിമ അഫ്രിനാണ് പരിക്കേറ്റത്.

വിദ്യർത്ഥിനിയെ എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീലിംഗ് പാളികൾ ദേഹത്ത് വീണ വിദ്യാർത്ഥികളിൽ ചിലർക്ക് ചെറിയ പരുക്കുകൾ ഏറ്റെങ്കിലും കോളേജ് അധികൃതർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. വീട്ടിലെത്തിയ ശേഷം മാതാപിതാക്കളാണ് പരുക്കേറ്റ ഫാത്തിമ അഫ്രിനെ ആശുപത്രിയിൽ കൊണ്ടുപോയത്