രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 59 റണ്‍സ് വിജയം; സെഞ്ച്വറി നേടിയ കോഹ്‌ലി മാൻ ഓഫ് ദി മാച്ച്

70

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് വിജയം. 280 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് മഴയെ തുടര്‍ന്ന് വിജയലക്ഷ്യം 46 ഓവറില്‍ 270 റണ്‍സായി പുനര്‍ നിര്‍ണ്ണയിച്ചിരുന്നു. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സ് എടുക്കുന്നതിനിടയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എല്ലാവരും പുറത്തായി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

സ്‌കോര്‍: ഇന്ത്യ 279/7 (50), വെസ്റ്റ് ഇന്‍ഡീസ് 210 (42)

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ (2) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. നിലയുറപ്പിക്കാനാകാതെ രോഹിത് ശര്‍മ്മയും (18) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. തുടര്‍ന്ന് നായകന്‍ വിരാട് കോഹ്‌ലി സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ റിഷഭ് പന്ത് 20 റണ്‍സ് നേടി പുറത്തായി. ഇതിനു പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി (71) കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 125 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി കരിയറിലെ 42-ാം സെഞ്ച്വറി (120) കുറിച്ച ശേഷമാണ് കോഹ്‌ലി (120) മടങ്ങിയത്.സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച് .ഇന്ത്യയുടെ ഭുവനേശ് കുമാർ നാലു വിക്കറ്റ് വീഴ്ത്തി