ഇന്ത്യയ്ക്ക് ഏഴ് റൺസിനു ജയം;കളിയിലെ കേമൻ ജസ്പ്രീത് ബ്രൂമ ;പരമ്പരയിലെ താരം കെ എൽ രാഹുൽ

1460

ഓക് ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ഏഴ് റൺസിനാണ് ഇന്ത്യയുടെ ജയം. 164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

33 പന്തുകളിൽ നിന്നും 45 റൺസെടുത്ത കെ എൽ രാഹുലാണ് പരമ്പരയിലെ താരം .രണ്ട് റൺസിനു പുറത്തായ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി .41 പന്തുകളിൽ നിന്നും 65 റൺസ് എടുത്ത രോഹിത് ശർമ്മ പരിക്കേറ്റ് പിൻവാങ്ങുകയായിരുന്നു.ശ്രെയസ് അയ്യർ 31 പന്തുകളിൽ നിന്നും 33 റൺസെടുത്ത്‌ മികവ് കാട്ടി .മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബ്രൂമ കളിയിലെ കേമൻ .ഒരു ഓവർ എറിഞ്ഞ ശിവം ദുബെ 34 റൺസാണ് വിട്ടുകൊടുത്തത് .അഞ്ച് പന്തുകളിൽ ആറു റൺസാണ് ശിവം ദുബെയുടെ സബാദ്യം .ബാറ്റിങ്ങിലും ബൗളിങ്ങിലും ശിവം ദുബെ നിറം മങ്ങുകയാണുണ്ടായത് .വിരാട് കോലിക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്