പാകിസ്ഥാന്‍ ‘ അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് തുടരുന്നു ; തുറന്നടിച്ച്‌ ഇന്ത്യ

308

ന്യൂഡല്‍ഹി: രാജ്യത്തിനകത്തും പുറത്തും ‘ അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് പാകിസ്താന്‍ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.’സാംസ്‌കാരിക സമാധാനവും കൊറോണയ്ക്ക് ശേഷം രാജ്യങ്ങള്‍ക്കിടയിലെ സമന്വയവും’ എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് ഇന്ത്യ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.’സാംസ്‌കാരികമായ സമാധാനം എന്നത് കൂറേ മൂല്യങ്ങളിലും തത്വങ്ങളിലും അടിയുറച്ചതാണ്. ഇത് ഇന്ന് നിരവധി സമ്മേളനങ്ങളിലും ഉച്ചകോടിയിലും നടക്കുന്ന പ്രസംഗങ്ങളായി അവസാനിക്കുകയാണ്. ആരും ആഗോളതലത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഒരു നടപടിയിലേക്കും പ്രായോഗികമായി കടക്കുന്നില്ല.- വിദിഷ മൈത്ര പറഞ്ഞു.ജമ്മു കശ്മീര്‍ പ്രശ്‌നങ്ങളും പാക്കിസ്ഥാനു പിന്തുണ നല്‍കുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമായിരുന്നു പാകിസ്താന്‍ പ്രതിനിധി മുനീര്‍ അക്രം യു.എന്നില്‍ അവതരിപ്പിച്ചത്. ഇതോടെയാണ് ഇന്ത്യ പാകിസ്താന്റെ സമീപനത്തിനെതിരെ രംഗത്തെത്തിയത്.