ക​ല്‍​ക്കി ഭ​ഗ​വാ​ന്‍ ആ​ശ്ര​മ​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പിന്റെ റൈഡ് ; 500 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത സ്വ​ത്ത്

4214

ചെ​ന്നൈ: നിരവധി അനുയായികളുള്ള ‘ക​ല്‍​ക്കി ഭ​ഗ​വാ​ന്‍’ ആ​ശ്ര​മ​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 500 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത സ്വ​ത്ത്​ കണ്ടെത്തിയ​താ​യി ഐടി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി.

ആ​ന്ധ്രാ പ്രദേശ് , ത​മി​ഴ്​​നാ​ട്, ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ആ​ശ്ര​മ​വു​മാ​യി ബ​ന്ധപ്പെട്ട 40ഒാ​ളം കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന​ക്ക്​ മൊ​ത്തം 250ഒാ​ളം ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.

43.9 കോ​ടി രൂ​പ​യു​ടെ ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​യും 18 കോ​ടി മ​തി​പ്പു​ള്ള അ​മേ​രി​ക്ക​ന്‍ ഡോ​ള​റു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​തി​ന്​ പു​റ​മെ 26 കോ​ടി​രൂ​പ​യു​ടെ 88 കി​ലോ സ്വ​ര്‍​ണ​വും അ​ഞ്ചു​ കോ​ടി രൂ​പ​യു​ടെ ​വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ​െഎ.​ടി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

70 വയസ്സുള്ള വിജയകുമാർ എന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് കൽക്കി അവതാരമാണെന്ന് സ്വയം അവകാശപ്പെടുന്നത്. ഭാര്യ പത്മാവതി, മകൻ എൻകെവി കൃഷ്ണ എന്നിവരെല്ലാം ചേർന്നാണ് ട്രസ്റ്റ് നടത്തുന്നത്.