ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി ; ചെറുകിട വായ്പ്പകള്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

79

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. ജി എസ് ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22% നികുതി അടച്ചാല്‍ മതി. ഇത്തരം കമ്പനികള്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് നല്‍കേണ്ടതില്ല. മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് 18.5ല്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് 2023 വരെ 15% ഇളവ് ലഭിക്കും. വളര്‍ച്ചയും ഉത്പാദനവും ലഭ്യമാക്കാന്‍ കൂടുതല്‍ പദ്ധതികളുണ്ടാകുമെന്നും നിര്‍മ്മല വ്യക്തമാക്കി.

ചെറുകിട വായ്പ്പകള്‍ ഉദാരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി പുതിയ ഉപഭോക്താക്കളെ കണ്ടെത്തി നിര്‍ദ്ദേശം നല്‍കണം. ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ആദായ നികുതി നിയമത്തിലും ധന നിയമത്തിലും ഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരും