ഇ​ന്ത്യ ബ​ലാ​ത്സം​ഗ​ങ്ങ​ളു​ടെ തലസ്ഥാനമായി മാറിയെന്ന് രാ​ഹു​ൽ ഗാന്ധി

5184

കോഴി​ക്കോ​ട്: ഇ​ന്ത്യ ബ​ലാ​ത്സം​ഗ​ങ്ങ​ളു​ടെ തലസ്ഥാനമായി മാറിയെന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാന്ധി. രാ​ജ്യ​ത്ത് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഒ​രു​വി​ധ സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ ബലാത്സംഗങ്ങ​ളു​ടെ നാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ബിജെപിയുടെ ഒരു എംഎൽഎ തന്നെ ബലാത്സംഗ കേസിൽ പ്രതിയായിട്ടും പ്രധാനമന്ത്രി ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും മി​ണ്ടു​ന്നി​ല്ല.

ഓരോ ദിവസവും നമ്മൾ ഓരോ പുതിയ ബലാത്സംഗ, പീഡന കഥകൾ കേൾക്കുന്നു. അ​ദ്ദേ​ഹം ഇ​പ്പോ​ഴും മ​ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം മ​ത​ഗ്ര​ന്ഥ​ങ്ങ​ളെ​ങ്കി​ലും വാ​യി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ള്‍ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​ന് കാ​ര​ണം രാ​ജ്യം ഭ​രി​ക്കു​ന്ന​യാ​ള്‍ അ​ക്ര​മ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്. മുൻപ് ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ.

ഇപ്പോൾ അത് ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങൾ നമ്മോടു ചോദിക്കുകയാണ് നിങ്ങൾക്ക് എന്തു കൊണ്ട് സ്വന്തം പെൺമക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല. രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യും രാ​ഹു​ല്‍ ഗാ​ന്ധി കോഴി​ക്കോ​ട് പ​റ​ഞ്ഞു.