ഇബ്രാഹിം കുഞ്ഞു അഴിമതി പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഹര്‍ജി; ഇന്ന് ഹൈക്കോടതിയിൽ

3257

കൊച്ചി:ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി വി കെ ഇബ്രഹിം കുഞ്ഞ് പണം കൈമാറിയ സംഭവത്തില്‍ എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ എത്തിയ തുകയുടെ ഒരു ഭാഗം വി കെ ഇബ്രാഹിം കുഞ്ഞ് കൈപറ്റി എന്നു വ്യക്തമാക്കി. ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നിലപാട് അറിയിക്കുക. കൈമാറ്റം ചെയ്ത തുക പാലാരിവട്ടം പാലം അഴിമതി നടത്തിയ പണം ആണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

ചന്ദ്രിക ദിനപത്രം അക്കൗണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞു അഴിമതി പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് വിശദീകരണം നല്‍കിയത്. ഇത് സംബന്ധിച്ചു പ്രാഥമിക പരിശോധന നടത്തിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി സര്‍ക്കാരിന്റെ അനുമതി ആവശ്യമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.