ഹൗസ്‌ഫുൾ 4 ന്റെ ട്രൈലർ എത്തി ; സിനിമ ദീപാവലിക്ക്

31

ബോളിവുഡ് സിനിമകളിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ‘ഹൗസ്‌ഫുൾ4’ ൻ്റെ ട്രൈലർ പുറത്തിറങ്ങി. അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ് ,റാണാ ദഗുബട്ടി ,ബോബി ഡിയോൾ ,കൃതി സനോൻ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാർബന്ധ , ചുങ്കി പാണ്ഡെ ,ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ .

 
https://www.youtube.com/watch?v=gcHH34cEl3Y&feature=youtu.be

1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മത്തെ കുറിച്ചുള്ള ആദ്യന്ത നർമ്മരസപ്രദമായ ഒരു ഫാന്റസി പ്രമേയമാണ് ‘ഹൗസ്‌ഫുൾ 4 ‘ ന്റേത്. ഫർഹാദ് സംജിയാണ് സംവിധായകൻ .നിർമ്മാതാവ് കൂടിയായ സജിത്ത് നദിയാദ്‌വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് .

\സജിത്ത് സംജിയാണ് . ദേവി ശ്രീപ്രസാദ് ,സോഹലീ സെൻ ,വിപിൻ പട്ട്വാ,തനിഷ്ക് ഭഗച്ചി ,ഗുരു റാന്തവെ ,രജത് നാഗ് പാൽ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിച്ചിരിക്കുന്നത് . ഫോക്‌സ് സ്‌റ്റാർ സ്ററുഡിയോസും നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിച്ച ‘ഹൗസ്‌ഫുൾ 4 ‘ ദീപാലിയോടനുബന്ധിച്ചു ഒക്ടോബർ 25 ന് പ്രദർശനത്തിനെത്തും .

സി .കെ. അജയ് കുമാർ, പി ആർ ഒ