കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടി വീണ്ടും പിളർന്നു;പിളർപ്പുകളുടെ കണക്കെടുപ്പുകളുടെ ചരിത്രത്തിലൂടെ

4010

കോ​ട്ട​യം:കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടി വീണ്ടും പിളർന്നു .ഇതുവരെ പിളർന്നത് പതിനൊന്ന് വട്ടം . 1960ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് പി​റ​വി​കൊ​ണ്ട​ത്. പി.​സി. ചാ​ക്കോ​യു​ടെ പീ​ച്ചി വി​വാ​ദ​ത്തി​ല്‍ തു​ട​ങ്ങി രാ​ജി​യി​ലും മ​ര​ണ​ത്തി​ലു​മെ​ത്തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് കോ​ണ്‍ഗ്ര​സി​ല്‍ നി​ന്ന് കെ.​എം. ജോ​ര്‍ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സെ​ന്ന രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​യു​ടെ പി​റ​വി​യി​ലേ​ക്ക് ന​യി​ച്ച​ത്.

രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തെ ത്ര​സി​പ്പി​ച്ച്‌ കോ​ട്ട​യ​ത്തെ തി​രു​ന​ക്ക​ര മൈ​താ​നി​യി​ല്‍ വ​ച്ച്‌ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍ പ​താ​ക ഉ​യ​ര്‍ത്തി​യ​ത് മു​ത​ല്‍ പി​ള​ര്‍പ്പി​ലൂ​ടെ വ​ള​രു​ന്ന ച​രി​ത്ര​മാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​നു​ള്ള​ത്. 1964 മു​ത​ല്‍ ഇ​ന്നോ​ള​മു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ച​രി​ത്രം പ​തി​നൊ​ന്നു പി​ള​ര്‍പ്പു​ക​ളു​ടേ​ത് കൂ​ടി​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍ഥി​യാ​കാ​നാ​യി പി.​ജെ. ജോ​സ​ഫ് ഉ​യ​ര്‍ത്തി​വി​ട്ട ക​ലാ​പം ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ് പോ​ലെ കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും കെ.​എം. മാ​ണി​യു​ടെ വി​യോ​ഗ​ത്തി​നു ശേ​ഷം പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തി​നാ​യു​ള്ള അ​ധി​കാ​ര വ​ടം​വ​ലി കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ പ​തി​നൊ​ന്നാം പി​ള​ര്‍പ്പി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

1964 ഒ​ക്റ്റോ​ബ‍ര്‍ ഒ​മ്പ​തി​ന് കേ​ര​ള കോ​ണ്‍ഗ്ര​സ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ പി​ള​ര്‍ന്ന​ത് പ​തി​നൊ​ന്നു​വ​ട്ടം

1963: മു​ഖ്യ​മ​ന്ത്രി ആ​ര്‍ ശ​ങ്ക​ര്‍- ആ​ഭ്യ​ന്ത​ര മ​ന്ത്രി പി.​ടി. ചാ​ക്കോ ശീ​ത​യു​ദ്ധം. മ​ന്ത്രി പി.​ടി. ചാ​ക്കോ​യു​ടെ കാ​ര്‍ പീ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ തൃ​ശൂ​രി​ല്‍വ​ച്ച്‌ കട്ട വണ്ടി (ഉ​ന്തു​വ​ണ്ടി​) ഇ​ടി​ച്ചി​ട്ടും നി​ര്‍ത്താ​തെ പോ​യ​ത് കാ​റി​ല്‍ ഒ​രു സ്ത്രീ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്നും അ​ത് ഭാ​ര്യ​യ​ല്ലെ​ന്നും വി​വാ​ദം.

1964, ഫെ​ബ്രു​വ​രി 20: വി​വാ​ദ​ത്തെ​ത്തു​ട​ര്‍ന്ന് പി.​ടി. ചാ​ക്കോ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു.

1964 ഓ​ഗ​സ്റ്റ്: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്ന് പി.​ടി. ചാ​ക്കോ അ​ന്ത​രി​ച്ചു.

1964 സെ​പ്റ്റം​ബ​ര്‍: ആ​ര്‍. ശ​ങ്ക​ര്‍ മ​ന്ത്രി​സ​ഭ​യെ വീ​ഴ്ത്തി​ക്കൊ​ണ്ട് പി.​ടി. ചാ​ക്കോ​യു​ടെ അ​നു​യാ​യി​ക​ളാ​യി​രു​ന്ന 15 എം​എ​ല്‍എ​മാ​ര്‍ രാ​ജി​വ​ച്ചു.

1964 ഒ​ക്റ്റോ​ബ​ര്‍ 9: കെ.​എം. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ല്‍നി​ന്ന് രാ​ജി​വ​ച്ച 15 എം​എ​ല്‍എ​മാ​ര്‍ ചേ​ര്‍ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി രൂ​പീ​ക​രി​ച്ചു. പാ​ര്‍ട്ടി​ക്ക് പേ​രി​ട്ട​ത് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍. പി.​ജെ. ജോ​സ​ഫും ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള​യും മ​റ്റു പ്ര​മു​ഖ നേ​താ​ക്ക​ള്‍. താ​മ​സി​യാ​തെ കോ​ണ്‍ഗ്ര​സി​ല്‍നി​ന്ന് കെ.​എം. മാ​ണി​യും കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ​ത്തി.

1965: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് 25 സീ​റ്റി​ല്‍ ജ​യി​ച്ചു.

1975: അ​ച്യു​ത മേ​നോ​ന്‍ സ​ര്‍ക്കാ​രി​ല്‍ ചേ​രാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സി​ന് ക്ഷ​ണം. ഇ​ര​ട്ട​പ്പ​ദ​വി പാ​ടി​ല്ലെ​ന്നു വാ​ദി​ച്ച്‌ പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ജോ​ർ​ജി​നെ വെ​ട്ടി കെ.​എം. മാ​ണി മ​ന്ത്രി​യാ​യി. ഒ​പ്പം ബാ​ല​കൃ​ഷ്ണ പി​ള്ള​യും.

1976 ജൂ​ണ്‍: കെ.​എം. ജോ​ർ​ജ് പി​ള്ള​യെ മാ​റ്റി മ​ന്ത്രി​യാ​യി, പി​ള്ള പാ​ര്‍ട്ടി ചെ​യ​ര്‍മാ​നാ​യി.

1976 ഡി​സം​ബ​ര്‍ 11: കെ.​എം. ജോ​ർ​ജ് അ​ന്ത​രി​ച്ചു.

1977: ആ​ദ്യ പി​ള​ര്‍പ്പ്- പാ​ര്‍ട്ടി നേ​തൃ​പ​ദ​വി ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​രൂ​പീ​ക​രി​ച്ചു.

1977ല്‍ ​എ​ല്‍ഡി​എ​ഫി​നൊ​പ്പം ചേ​ര്‍ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ടു, 2 സീ​റ്റ് നേ​ടി. യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന മ​റു​പ​ക്ഷ​ത്തി​ന് 20 സീ​റ്റ്.

1979: പി.​ജെ. ജോ​സ​ഫി​നോ​ടു തെ​റ്റി കെ.​എം. മാ​ണി പാ​ര്‍ട്ടി വി​ട്ട് കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​രൂ​പീ​ക​രി​ച്ചു. കെ​സി​എം യു​ഡി​എ​ഫി​നൊ​പ്പം നി​ന്നു. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ല്‍ഡി​എ​ഫി​ല്‍ ചേ​ര്‍ന്നു.

1980: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ല്‍ കെ​സി​എം എ​ല്‍ഡി​എ​ഫി​ലേ​ക്കും ജോ​സ​ഫും പാ​ര്‍ട്ടി​യും യു​ഡി​എ​ഫി​ലേ​ക്കും കൂ​ടു മാ​റി.

1982: കെ​സി​എം യു​ഡി​എ​ഫി​ലേ​ക്ക് തി​രി​കെ​യെ​ത്തി. 3 ഗ്രൂ​പ്പു​ക​ളും പ്ര​ത്യേ​കം പാ​ര്‍ട്ടി​ക​ളാ​യി യു‍ഡി​എ​ഫി​ല്‍ നി​ന്നു​കൊ​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടു. യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ മാ​ണി ധ​ന​മ​ന്ത്രി, ജോ​സ​ഫ് റ​വ​ന്യൂ മ​ന്ത്രി, പി​ള്ള ഗ​താ​ഗ​ത മ​ന്ത്രി. മാ​ണി ഗ്രൂ​പ്പി​ലെ ടി.​എം. ജേ​ക്ക​ബ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യി.

1985: പി​ള​ര്‍പ്പു​ക​ള്‍ മൂ​ല​മു​ണ്ടാ​യ ദൗ​ര്‍ബ​ല്യം മ​റി​ക​ട​ക്കാ​ന്‍ മൂ​ന്നു പാ​ര്‍ട്ടി​ക​ളും ല​യി​ച്ച്‌ ഒ​ന്നാ​യി. 4 മ​ന്ത്രി​മാ​രും, 25 എം​എ​ല്‍എ​മാ​രു​മാ​യി സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലും യു​ഡി​എ​ഫി​ലും ശ​ക്ത​മാ​യി.

1987: പി​ള​രു​ന്നെ​ങ്കി​ല്‍ പി​ള​ര​ട്ടെ എ​ന്നു പ​റ​ഞ്ഞ് ജോ​സ​ഫു​മാ​യി സ്വ​ര​ചേ​ര്‍ച്ച​യി​ല്ലാ​തെ കെ.​എം. മാ​ണി വീ​ണ്ടും മാ​ണി ഗ്രൂ​പ്പ് പു​ന​രു​ജ്ജീ​വി​പ്പി​ച്ചു. പി​ള്ള ജോ​സ​ഫി​നൊ​പ്പം കേ​ര​ള കോ​ണ്‍ഗ്ര​സി​ല്‍ നി​ന്നെ​ങ്കി​ലും ടി.​എം. ജേ​ക്ക​ബ് മാ​ണി​ക്കൊ​പ്പം ചേ​ര്‍ന്നു.

1989: പി.​ജെ. ജോ​സ​ഫി​ന്‍റെ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​ല്‍ഡി​എ​ഫി​ലേ​ക്ക്. പി​ള്ള, മാ​ണി ഗ്രൂ​പ്പു​ക​ള്‍ യു​ഡി​എ​ഫി​ല്‍ ത​ന്നെ നി​ന്നു.

1993: മാ​ണി​യു​മാ​യു​ള്ള ഭി​ന്ന​ത​യെ​ത്തു​ട​ര്‍ന്ന് ജ​ല​സേ​ച​ന മ​ന്ത്രി​യാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബ് എം​എ​ല്‍എ​മാ​രാ​യ ജോ​ണി നെ​ല്ലൂ​രി​നെ​യും മാ​ത്യു സ്റ്റീ​ഫ​നെ​യും പി.​എം. മാ​ത്യു​വി​നെ​യും കൂ​ട്ടി കേ​ര​ള കോ​ണ്‍ഗ്ര​സ് (ജെ) ​രൂ​പീ​ക​രി​ച്ച്‌ മാ​ണി ഗ്രൂ​പ്പി​നെ പി​ള​ര്‍ത്തി.

1996 ജ​നു​വ​രി: കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​പി​ള​ര്‍പ്പ്. ജോ​സ​ഫ് എം ​പു​തു​ശ്ശേ​രി വി​ഭാ​ഗം ഒ.​വി. ലൂ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ പാ​ര്‍ട്ടി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും പീ​ന്നീ​ട് മാ​ണി ഗ്രൂ​പ്പി​ല്‍ ല​യി​ച്ചു.

2001 ജൂ​ലൈ: കെ.​എം. മാ​ണി​യോ​ട് തെ​റ്റി പി.​സി. ചാ​ക്കോ​യു​ടെ മ​ക​ന്‍ പി.​സി. തോ​മ​സ് മാ​ണി ഗ്രൂ​പ്പ് വി​ട്ട് പു​തി​യ പാ​ര്‍ട്ടി ഐ​എ​ഫ്ഡി​പി രൂ​പീ​ക​രി​ച്ചു. 2004ലെ ​പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി​യു​ടെ മ​ക​ന്‍ ജോ​സ് കെ ​മാ​ണി​യെ തോ​ല്‍പ്പി​ച്ചു.

2003 ഓ​ഗ​സ്റ്റ് 20: ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍ഗ്ര​സി​നെ പി​ള​ര്‍ത്തി പി.​സി. ജോ​ർ​ജ് കേ​ര​ള കോ​ണ്‍ഗ്ര​സ് സെ​ക്യു​ല​ര്‍ രൂ​പീ​ക​രി​ച്ചു.

2005 സെ​പ്റ്റം​ബ​ര്‍: പി.​സി. തോ​മ​സി​ന്‍റെ ഐ​എ​ഫ്ഡി​പി എ​ന്‍ഡി​എ​യി​ല്‍ ചേ​ര്‍ന്നെ​ങ്കി​ലും പി​ന്നീ​ട് ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ ല​യി​ച്ചു​കൊ​ണ്ട് പി​ന്‍വാ​തി​ലി​ലൂ​ടെ എ​ല്‍ഡി​എ​ഫി​ലെ​ത്തി.

2005: ഉ​മ്മ​ന്‍ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ സ്ഥാ​നം കി​ട്ടാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് ജേ​ക്ക​ബ് ഗ്രൂ​പ്പ് കെ. ​ക​രു​ണാ​ക​ര​ന്‍റെ ഡി​ഐ​സി​യി​ല്‍ ചേ​ര്‍ന്നു. പ​ക്ഷെ 2006ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​ഐ​സി കോ​ണ്‍ഗ്ര​സ് മു​ന്ന​ണി​യി​ല്‍ തി​രി​ച്ചെ​ത്തി. പി​ന്നീ​ട് എ​ന്‍സി​പി​യു​മാ​യി ല​യി​ച്ച്‌ കെ. ​ക​രു​ണാ​ക​ര​ന്‍ മു​ന്ന​ണി വി​ട്ടെ​ങ്കി​ലും ജേ​ക്ക​ബ് യു​ഡി​എ​ഫി​ല്‍ത്ത​ന്നെ നി​ന്നു.

2007: മാ​ണി​യും പി​ള്ള​യും പി.​സി. ജോ​ർ​ജും ല​യ​ന​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

2009 ന​വം​ബ​ര്‍ 11: പി​സി ജോ​ർ​ജി​ന്‍റെ കെ​സി സെ​ക്യൂ​ല​ര്‍ കെ​സി​എ​മ്മി​ല്‍ ല​യി​ച്ചു.

2010 ഏ​പ്രി​ല്‍ 30: ജോ​സ​ഫ് ഗ്രൂ​പ്പ് മാ​ണി ഗ്രൂ​പ്പി​ല്‍ ല​യി​ച്ച്‌ യു​ഡി​എ​ഫി​ലെ​ത്തി. പി.​സി. തോ​മ​സും സു​രേ​ന്ദ്ര​ന്‍ പി​ള്ള​യും സ്ക​റി​യാ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ന​വി​രു​ദ്ധ പാ​ര്‍ട്ടി​യാ​യി എ​ല്‍ഡി​എ​ഫി​ല്‍ത്ത​ന്നെ നി​ന്നു.

2010 മേ​യ്: ജേ​ക്ക​ബ് ഗ്രൂ​പ്പും കേ​ര​ള കോ​ണ്‍ഗ്ര​സി​ല്‍ ല​യി​ച്ചു.

2011: ടി.​എം. ജേ​ക്ക​ബ് അ​ന്ത​രി​ച്ചു. മ​ക​ന്‍ അ​നൂ​പ് ജേ​ക്ക​ബ് പ​ക​രം ഉ​മ്മ​ന്‍ ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ മ​ന്ത്രി​യാ​യി.

2015: ബാ​ര്‍ കോ​ഴ വി​വാ​ദ​ത്തെ​ത്തു​ട​ര്‍ന്ന് പി.​സി. ജോ​ർ​ജ് കെ​സി​എം വി​ട്ട് പ​ഴ​യ സെ​ക്യു​ല​ര്‍ പാ​ര്‍ട്ടി പു​ന​രു​ജ്ജീ​വി​പ്പി​ച്ചെ​ങ്കി​ലും

2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​റ്റ​യാ​നാ​യി നേ​രി​ടാ​നാ​യി​രു​ന്നു വി​ധി.

2016 മാ​ര്‍ച്ച്‌ 3: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്‍പ് ഫ്രാ​ന്‍സി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു കൂ​ട്ടം നേ​താ​ക്ക​ള്‍ കെ​സി​എം പി​ള​ര്‍ത്തി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് രൂ​പീ​ക​രി​ച്ച്‌ എ​ല്‍ഡി​എ​ഫി​നൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ടെ​ങ്കി​ലും ആ​രും വി​ജ​യി​ച്ചി​ല്ല. കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യും എ​ല്‍ഡി​എ​ഫി​നൊ​പ്പം നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​ത്. പി.​സി. തോ​മ​സ് എ​ന്‍ഡി​എ​യി​ലേ​ക്കു പോ​യി. എ​ല്‍ഡി​എ​ഫ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് സു​രേ​ന്ദ്ര​ന്‍ പി​ള്ള യു​ഡി​എ​ഫി​ലേ​ക്കും പോ​യി.

2016 ഓ​ഗ​സ്റ്റ് : കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച്‌ നി​യ​മ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്കാ​യി.

2017 മേ​യ് 3: സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) ​കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കോ​ണ്‍ഗ്ര​സി​ല്‍നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

2018 ജൂ​ണ്‍ 8: ര​ണ്ടു വ​ര്‍ഷ​ത്തെ അ​ക​ല്‍ച്ച​യ്ക്ക് ശേ​ഷം കേ​ര​ള കോ​ണ്‍ഗ്ര​സ് യു​ഡി​എ​ഫി​ല്‍ തി​രി​ച്ചെ​ത്തി. പ​ക്ഷെ കോ​ണ്‍ഗ്ര​സി​ന് ന​ഷ്ട​മാ​യ​ത് ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റും. ആ​ത്മ​ഹ​ത്യാ​പ​ര​മെ​ന്ന് വി.​എം. സു​ധീ​ര​ന്‍ വി​മ​ര്‍ശി​ച്ചു. ജോ​സ് കെ ​മാ​ണി ലോ​ക്സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച്‌ രാ​ജ്യ​സ​ഭാം​ഗ​മാ​യി.

2018 ഡി​സം​ബ​ര്‍ 27: ഫ്രാ​ന്‍സി​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​നും ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ കേ​ര​ള കോ​ണ്‍ഗ്ര​സ് (ബി) ​ക്കും എ​ല്‍ഡി​എ​ഫി​ല്‍ പ്ര​വേ​ശ​നം.

2019 ഏ​പ്രി​ല്‍ 9: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ കെ.​എം. മാ​ണി അ​ന്ത​രി​ച്ചു.

2019 മേ​യ് 10: പി.​ജെ. ജോ​സ​ഫി​നെ​യും കോ​ണ്‍ഗ്ര​സി​നെ​യും വി​മ​ര്‍ശി​ച്ച്‌ കേ​ര​ള കോ​ണ്‍ഗ്ര​സ് മു​ഖ​പ​ത്രം പ്ര​തി​ച്ഛാ​യ. മു​റി​വു​ണ​ങ്ങാ​ത്ത മ​ന​സു​മാ​യാ​ണ് കെ.​എം. മാ​ണി വി​ട വാ​ങ്ങി​യ​തെ​ന്നു മു​ഖ​പ​ത്രം.

2019 മേ​യ് 12: ജോ​സ് കെ ​മാ​ണി​യെ ചെ​യ​ര്‍മാ​നാ​ക്ക​ണ​മെ​ന്നും സി.​എ​ഫ്. തോ​മ​സ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി നേ​താ​വാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ട്ടി​യി​ലെ 9 ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍ പാ​ര്‍ട്ടി ഡെ​പ്യൂ​ട്ടി വൈ​സ് ചെ​യ​ര്‍മാ​ന്‍ സി.​എ​ഫ്. തോ​മ​സി​നെ ക​ണ്ടു.

2019 മേ​യ് 12: പ്ര​തി​ച്ഛാ​യ​യി​ലെ ലേ​ഖ​ന​ത്തി​നെ​തി​രേ പി.​ജെ. ജോ​സ​ഫി​ന്‍റെ വാ​ര്‍ത്താ​സ​മ്മേ​ള​നം. ജോ​സ് കെ ​മാ​ണി​യെ പാ​ര്‍ട്ടി ചെ​യ​ര്‍മാ​നാ​ക്ക​ണ​മെ​ന്നും സി. ​എ​ഫ്. തോ​മ​സ് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി നേ​താ​വാ​ക​ണ​മെ​ന്നും നി​ര്‍ദ്ദേ​ശ​മി​ല്ലെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര​ല്ല, പാ​ര്‍ട്ടി നേ​തൃ​ത്വ​മാ​ണ് ഈ ​കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ജോ​സ​ഫ്. മാ​ണി​ക്കൊ​പ്പം താ​നും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പാ​ര്‍ട്ടി നി​ര്‍ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ച്ഛാ​യ​യി​ലെ ലേ​ഖ​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു.

2019 ജൂ​ണ്‍ 14: സി.​എ​ഫ്. തോ​മ​സ് ചെ​യ​ര്‍മാ​ന്‍, ജോ​സ് കെ ​മാ​ണി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍, താ​ന്‍ പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി നേ​താ​വാ​യി തു​ട​രു​മെ​ന്ന ഫോ​ര്‍മു​ല പി. ​ജെ. ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​വ​ത​രി​പ്പി​ച്ചു. പൊ​തു​വേ​ദി​യി​ല​ല്ല ഫോ​ര്‍മു​ല ച​ര്‍ച്ച ചെ​യ്യേ​ണ്ട​തെ​ന്ന് ജോ​സ് കെ ​മാ​ണി.

2019 ജൂ​ണ്‍ 15: പു​തി​യ ചെ​യ​ര്‍മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ജോ​സ് കെ ​മാ​ണി വി​ഭാ​ഗം ബ​ദ​ല്‍ സം​സ്ഥാ​ന സ​മി​തി യോ​ഗം ജൂ​ണ്‍ 16ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു