കേരളത്തിൽ ഇന്ധന വില കൂടി; കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.61 രൂപയും. ഡീസൽ വില 78.72 രൂപയും

1278

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ജനുവരിയിൽ രണ്ടു തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 80.47 രൂപയായി. പെട്രോൾ വില 86.48 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.61 രൂപയാണ്. ഡീസൽ വില 78.72 രൂപയുമാണ്.