ആരോഗ്യത്തിന് ഉത്തമമായ വെജിറ്റബിൾ ചപ്പാത്തി

7668

ചേരുവകൾ

  • ഗോതമ്പുമാവ് – 1 കപ്പ്
  • കാരറ്റ് – 1
  • ബീറ്റ്റൂട്ട് – പകുതി
  • പപ്പായ – 1 കഷണം
  • കാബ്ബജ് – 1 / 2 കപ്പ് അരിഞ്ഞത്
  • ഉരുളക്കിഴങ്ങ് – 2
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1 / 2 ടീസ്പൂൺ
  • പച്ചമുളക് – 4
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഗോതമ്പുമാവ് ആവശ്യത്തിനു ഉപ്പ് ചേർത്ത് ചപ്പാത്തിയുടെ പാകത്തിന് കുഴച്ചു വെയ്ക്കുക. ചീനച്ചട്ടി അടുപ്പിൽവെച്ചു ചൂടാകുമ്പോൾ 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കാരറ്റ് ,ബീറ്റ്റൂട്ട് ,പച്ചമുളക് ,കാബ്ബജ് ഇവ അരിഞ്ഞിട്ടു ഇളക്കുക .നന്നായി ആവി കയറ്റി പച്ചക്കറികൾ പകുതി വെന്തുകഴിഞ്ഞാൽ ഉരുളക്കിഴങ്ങു വേവിച്ചു പൊടിച്ചു ചേർക്കുക .നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വാങ്ങി വെയ്ക്കുക .ചപ്പാത്തിമാവ് ചെറിയ ഉരുളകളാക്കി പൂരിയുടെ ആകൃതിയിൽ കനം കുറച്ചു ചെറുതാക്കി പരത്തുക ,അതിൽ പച്ചകറികൂട് ഒരു സ്പൂണിൽ എടുത്തു കനം കുറച്ചു നിരത്തി ഒരു ചപ്പാത്തി അതിനു മുകളിൽ വെച്ച് അരികുഭാഗം നന്നായി അമർത്തി കൂട്ടിച്ചേർക്കുക .ഇത് പാനിൽ ഇട്ട് രണ്ടുപ്രാവശ്യം വേവിച്ചു എടുക്കണം.തൈരോ അച്ചാറോ കൂട്ടി ചൂടോടെ വെജിറ്റബിൾ ചപ്പാത്തി കഴിക്കാം