“ഹ​ർ ഘ​ർ തി​രം​ഗ’തുടങ്ങി

43486

കൊച്ചി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന “ഹ​ർ ഘ​ർ തി​രം​ഗ’ പ്രചാരണത്തിന് തുടക്കം കുറിച്ചു. ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നു മുതല്‍ സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം. രാ​ജ്യ​ത്തെ 20 കോ​ടി​യി​ലേ​റെ വീ​ടു​ക​ളി​ൽ മൂ​ന്നു ദി​വ​സം തു​ട​ർ​ച്ച​യാ​യി ത്രി​വ​ർ​ണ പ​താ​ക​യു​യ​ർ​ത്തു​ക​യാ​ണു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

വീടുകളിലും സ്കൂളിലും സ്ഥാപനങ്ങളിലുമെല്ലാം രാവിലെ തന്നെ ദേശീയ പതാകകള്‍ ഉയർന്നു. കേന്ദ്ര സാസ്കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി വിതരണം ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭാര്യ സൊണാല്‍ ഷായും ദില്ലിയിലെ വീട്ടില്‍ പതാക ഉയര്‍ത്തി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി.

ഹ​ർ ഘ​ർ തി​രം​ഗ ആ​ഘോ​ഷ​ത്തി​നു​വേ​ണ്ടി ദേ​ശീ​യ പ​താ​ക​യു​ടെ ഉ​പ​യോ​ഗ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തു​പ്ര​കാ​രം സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷ​വും പ​താ​ക ഉ​പ​യോ​ഗി​ക്കാം. രാ​ജ്യ​ത്തെ പോ​സ്റ്റ് ഓ​ഫി​സു​ക​ൾ വ​ഴി ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ ഒ​രു കോ​ടി​യി​ലേ​റെ ദേ​ശീ​യ പ​താ​ക​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.