1956

ന്യൂഡല്‍ഹി: നീലക്കുപ്പായമണിഞ്ഞതു മുതല്‍ റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 31ാം ജന്മദിനം. ഇഷ്ട താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ആദ്യ ഏകദിന സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ബിസിസിഐ കോഹ്‌ലിക്ക് ആശംസകള്‍ നേര്‍ന്നത്.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചേദ്യത്തിന് ഇന്ന് വിരാട് കോഹ്‌ലി എന്നല്ലാതെ മറ്റൊരു പേര് പറയാനുണ്ടാകില്ല. അത്ര ഉയരത്തിലാണ് വിരാട് എന്ന വീര പുരുഷന്റെ സ്ഥാനം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ടീം ഇന്ത്യയെ ആര് മുന്നോട്ട് നയിക്കുമെന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍. എന്നാല്‍ സച്ചിനൊപ്പമോ ഒരുപക്ഷെ സച്ചിനു മുകളിലോ ആണ് കോഹ്‌ലിയുടെ സ്ഥാനമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.