ത​ല​യി​ൽ ഹാ​മ​ർ വീ​ണ് പ​രുക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന ജൂനിയ​ർ അ​ത്‌​ല​റ്റി​ക് ചാംപ്യ​ൻ​ഷി​പ്പ് നിർത്തിവച്ചു

1743

കോ​ട്ട​യം: സം​സ്ഥാ​ന ജൂനിയ​ർ അ​ത്‌​ല​റ്റി​ക് ചാംപ്യ​ൻ​ഷി​പ്പ് നിർത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ത​ല​യി​ൽ ഹാ​മ​ർ വീ​ണ് പ​രുക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ചാംപ്യ​ൻ​ഷി​പ്പ് നിർത്തിവച്ചത്. പ​രുക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അഫീ​ൽ ജോ​ണ്‍​സ​നാ(16)​ണു പ​രുക്കേ​റ്റ​ത്.

അ​ഫീ​ലി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പരി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോ​ർ​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നാ​ണ് അഫീ​ൽ. പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഹാ​മ​ർ ത്രോ ​മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഒ​രു​ വി​ഭാ​ഗം കാ​യി​കാ​ധ്യാ​പ​ക​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​സ​ഹ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു പാ​ലാ​യി​ൽ ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ജാ​വ​ലി​ൻ മ​ത്സ​ര വോ​ള​ണ്ടി​യ​റാ​യി​രു​ന്ന അ​ഫീ​ൽ ജാ​വ​ലി​ൻ എ​ടു​ക്കാ​നാ​യി ഗ്രൗ​ണ്ടി​ലേ​ക്കു നീങ്ങ​വേ മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ഹാ​മ​ർ ത​ല​യി​ൽ വ​ന്നു പ​തി​ക്കു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​ടു​ത്താ​ണ് ഇ​രു മ​ത്സ​ര​വും ന​ട​ന്നി​രു​ന്ന​ത്. മ​ത്സ​ര​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ​ക്ക​നു​സ​രി​ച്ചു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ത്ത​താ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വി​ദ്യാ​ർ​ഥി​ക്ക് പ​രുക്കേ​റ്റ സംഭവ​ത്തി​ൽ സം​ഘാ​ട​ക​ർ​ക്കെ​തി​രേ പാ​ലാ പൊലീ​സ് കേ​സെ​ടു​ത്തു.