ഹെയര്‍ കളറിംഗിലെ പുതിയ ട്രെന്‍ഡുകൽ

4848

തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയാണ് പെണ്‍കുട്ടികളുടെ സൗന്ദര്യമെന്ന സങ്കല്‍പ്പമൊക്കെ മാറി. പല തരം ഹെയര്‍ കളറുകള്‍ നല്‍കി വ്യത്യസ്ത ലുക്കില്‍ തിളങ്ങാനാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് താല്‍പര്യം.മുമ്പ് ചില മുടിയിഴകള്‍ക്ക് മാത്രമാണ് നിറം നല്‍കിയിരുന്നതെങ്കില്‍ മുടിയില്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

1.ബലെയാഷ്

ക്ലാസിക് നാച്ചുറല്‍ ലുക്ക് നല്‍കുന്നതാണ് ബലെയാഷ്. മുടിയുടെ തുടക്കത്തില്‍ ഹൈലൈറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം ന ല്‍കി അറ്റത്തേക്ക് എത്തുമ്പോള്‍ നാച്ചുറല്‍ ലുക്ക് വരുന്ന രീതിയില്‍ ഡാര്‍ക്കായി കളര്‍ ചെയ്യുന്ന രീതിയാ ണ് ബലെയാഷ്. നീളന്‍ മുടിയ്ക്കാണ് കൂടുതല്‍ ചേരുന്നത്.

2.ഓംബ്ര

മുടിയുടെ തുടക്കത്തില്‍ ഡാര്‍ക്കും മധ്യഭാഗത്ത് ഇരുണ്ടിരിക്കുകയും താഴേക്ക് ഇളം നിറമായും കളര്‍ ചെയ്യുന്ന രീതിയാണിത്. തുടക്കത്തിലെ നിറം മുടിയുടെ നാച്ചുറല്‍ നിറത്തേക്കാള്‍ ഒന്നോ രണ്ടോ ഷെയ്ഡ് മാത്രം ലൈറ്റായിരിക്കുന്നതായിരിക്കണം.

താഴേക്ക് നല്‍കുന്ന ഹൈലൈറ്റിങ് നിറവും മുടിയുടെ സ്വാഭാവിക നിറവുമായി ചേര്‍ന്നതാകണം. മുടിയ്ക്ക് സ്വാഭാവികമായി ഡാര്‍ക്ക് ഷെയ്ഡ് ഉള്ളവര്‍ക്ക് ഇണങ്ങുന്ന കളറിംഗാണ് ഓംബ്ര.

3.ലോ ലൈറ്റ്‌സ്

മുടിയില്‍ താഴെയായി ഡാര്‍ക്ക് നിറവും മുകളില്‍ ലൈറ്റ് നിറവും നല്‍കുകയും അവ ഭംഗിയായി ബ്ലെന്‍ഡ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് ലോ ലൈറ്റ്‌സ്.
ബ്ലോണ്‍സ് ആന്‍ഡ് ബ്രണ്‍, ഡാര്‍ക്ക് ആന്‍ഡ് ചങ്കി, ലൈറ്റ് ആന്‍ഡ് ഡാര്‍ക്ക് ബ്ലോണ്‍സ് എന്നിവ കൊണ്ട് ലോ ലൈറ്റിങ് ചെയ്താല്‍ മുടിയ്ക്ക് സിഗ്നേച്ചര്‍ ലുക്ക് കിട്ടും.

4.റിബണ്‍ഡ്

വേവി ടൈപ് മുടിക്ക് ഇണങ്ങുന്ന കളറിംഗ് രീതിയാണ് റിബണ്‍ഡ്. റിബണുകളുടെ വലിപ്പത്തില്‍ മുടിയുടെ ഇടയില്‍ നിന്ന് ചുരുണ്ട് താഴേക്ക് ഇറങ്ങുന്ന രീതിയിലാണ് കളര്‍ ചെയ്യുന്നത്. ബ്ലോണ്‍ഡ് ടോണുകളോ ബ്രൈറ്റ് ടോണുകളോ ഉപയോഗിക്കാം.

5.ബ്ലോക്കിങ്

രണ്ടിലധികം ഷെയ്ഡുകള്‍ നിശ്ചിത ആകൃതിയില്‍ ഓരോ ബ്ലോക്കുകളായി ഉപയോഗിക്കുന്നതാണ് കളര്‍ ബ്ലോക്കിങ്. പാറ്റേണുകള്‍ വ്യത്യസ്തമാക്കി ബോള്‍ഡ് ഇഫക്ട് കിട്ടുന്ന വിധത്തിലോ സിംപിളായോ ബ്ലോക്കിങ് ചെയ്യാം. ഏത് ബേസ് കളറിലുള്ള മുടിയിലും ഏത് നിറവും നല്‍കാനാവും