ഗ്രീൻ കുക്കിംഗ്

897

രോഗ പ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കി വരുന്ന ഈ കാലഘട്ടത്തിൽ പാചകം ചെയ്യാതെ കഴിക്കാവുന്ന വിഭവങ്ങളെ ക്കുറിച്ച് ഒരു പംക്തി.എല്ലാ ബുധനാഴ്ചയും Greenkeralanews.com ൽ .

ഇന്ധനലാഭം ,സമയലാഭം,ആരോഗ്യത്തിനുത്തമം.

72 മണിക്കൂറുകൾ മത്സ്യ-മാംസങ്ങൾ ദഹിക്കാൻ സമയമെടുക്കുമ്പോൾ 24 മണിക്കൂറുകൾ വേണം വേവിച്ച പച്ചക്കറികൾ ദഹിക്കാൻ. വേവിക്കാത്ത ഭക്ഷണം ദഹിക്കാൻ വെറും 13 മണിക്കൂറുകൾ വരെ മാത്രം സമയമെടുക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

“നാട്ടുഗന്ധമുള്ള ,നാട്ടു രുചിയുള്ള വേവിക്കാത്ത നാട്ടു ഭക്ഷണമാണ് കഴിക്കേണ്ടത്.പച്ചക്കറികൾ,പഴങ്ങൾ,മുളപ്പിച്ച ധാന്യങ്ങൾ,പഴച്ചാറുകൾ,ചെറു ധാന്യങ്ങളുടെ നാടൻ ഉണ്ടകൾ,പായസങ്ങൾ,ഡ്രൈ ഫ്രൂട്സ്,എന്നിവ കൊണ്ടുള്ള ഭക്ഷണം.തൊടു കറി മുതൽ പായസം വരെ.”

“വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ദാഹമുള്ളപ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതായിരിക്കണം നമ്മുടെ ഭക്ഷണത്തിൻറെ രീതിശാസ്ത്രം”.

“കാർബൺ ന്യൂട്രൽ അടുക്കള എന്ന രാഷ്ട്രീയം…

പുതിയ കാലത്തിൻറെ രാഷ്ട്രീയം …

പ്രകൃതിയുടെ രാഷ്ട്രീയം …

ആരോഗ്യത്തിൻ്റെ രാഷ്ട്രീയം …”

“ആഗോള താപനത്തിനെതിരെ ഒരു ചെറുത്തുനിൽപ്പ് …ഇത് ഭരണകൂടത്തിൻറെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്തമാണ്.”

ഇതൊക്കെ പറയുന്നത് മൂഴിക്കുളം ശാല ജൈവ കാമ്പസിൻറെ ഡയറക്ടർ ടി ആർ പ്രേംകുമാർ മാഷാണ്.

ദിവസം ഒരുനേരം അല്ലെങ്കിൽ ഒരു വിഭവം വേവിക്കാതെ തയ്യാറാക്കി കഴിക്കാം നമ്മുക്ക്.

പുനഃരുജ്ജീവിപ്പിക്കാം നമ്മുക്ക് ജീവനെ…

ആരോഗ്യത്തെ …

രോഗപ്രതിരോധ ശേഷിയെ …

സലാഡുകളായി ,പാനീയമായി,അതുമല്ലെങ്കിൽ ഭക്ഷണശേഷം ഒരല്പം മധുരം ആയി…

വേവിക്കാതെ ഒരു വിഭവം ഉൾപ്പെടുത്താം ദിവസേന …

എല്ലാ ബുധനാഴ്ചയും Greenkeralnews.com ലെ ഗ്രീൻ കുക്കിംഗ് ലൂടെ തീയ്യില്ലാതെ പുകയില്ലാതെ രുചി നഷ്ടപ്പെടുത്താതെ കാർബൺ ന്യൂട്രൽ ഭക്ഷണം തയ്യാറാക്കുന്ന വിധം പങ്കുവെക്കുന്നു .

കടപ്പാട് :ടി ആർ പ്രേംകുമാർ ,

കാർബൺ ന്യൂട്രൽ അടുക്കള,

മൂഴിക്കുളം ശാല