വിശപ്പുള്ളപ്പോൾ മാത്രംഭക്ഷണം കഴിക്കുക ,ദാഹം ഉള്ളപ്പോൾ മാത്രം വെള്ളം കുടിക്കുക എന്നതായിരിക്കണം നമ്മുടെ ഭക്ഷണശീലം. ഒരു മനുഷ്യൻ രണ്ടുനേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയാകും. 11 മണിക്കും 6 മണിക്കും. ഈ രീതിയിൽ 41 ദിവസം ഭക്ഷണം കഴിച്ചാൽഅമിതവണ്ണം ,ജീവിതശൈലി രോഗങ്ങൾ എന്നിവയിൽ നിന്നും മോചനം കിട്ടും. ആശുപത്രികളിൽ നിന്നും അകലം പാലിച്ചു ജീവിക്കാൻ സാധിക്കും.കുടുംബ ബഡ്ജറ്റ് മിച്ച ബഡ്ജറ്റ് ആയി തീരുകയും ചെയ്യും.
ഇന്ന് വാഴപ്പിണ്ടി വിഭവങ്ങൾ തന്നെ ആവട്ടെ. വാഴപ്പിണ്ടി ഫൈബര്‍ സമ്പുഷ്ടമാണ്. ഇതാണ് കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന പ്രത്യേക ഗുണം. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. നല്ല ശോധന നല്കുന്നു. ഇത്തരം ഗുണങ്ങളെല്ലാം തന്നെ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.
പിണ്ടി തയ്യാറാക്കുന്നവിധം
പിണ്ടി ചെറുതായി ( വിരലിൽ നൂലു ചുറ്റിയെടുത്ത് ) നുറുക്കിയെടുക്കണം. വെള്ളത്തിലിട്ട് മുള്ളുള്ള ഒരു മുളക്കമ്പുകൊണ്ട് നന്നായി ഇളക്കി പിണ്ടിയിലെ നൂല് മുഴുവനായി കളയണം.
പിണ്ടി പച്ചടി
1.ഇഞ്ചി
2.പച്ച മുളക്
3. കറിവേപ്പില
4.മല്ലിയില
5. ഉപ്പ്
6. തൈര്
ചേരുവകൾ എല്ലാം പിണ്ടി അരിഞ്ഞതിൽ ചേർത്തിളക്കിയാൽ പച്ചടി തയ്യാർ.
തേങ്ങ ചേർത്ത് അല്പം ജീരക കൂട്ടിയരച്ചു ചേർത്താൽ മറ്റൊരു പച്ചടി കിട്ടും.
പിണ്ടി കിച്ചടി
ജീരകത്തിനു പകരം കടുക് ചേർത്തരച്ചാൽ പിണ്ടി കിച്ചടിയായി
പിണ്ടി തോരൻ
പിണ്ടി അരിഞ്ഞതിൽ പച്ചമുളക്, കറിവേപ്പില, ഉപ്പ്, നാളികേരം ചേർത്ത് ചെറുതായി മിക്സിയിൽ കറക്കിയെടുത്ത് ചേർത്താൽ ഒന്നാന്തരം പിണ്ടി തോരനായി.
പിണ്ടി പായസം
പിണ്ടി മിക്സിയിൽ അടിച്ച് അരിച്ചെടുത്ത നീരിൽ പനംചക്കര, തേങ്ങാപ്പാൽ,അണ്ടിപരിപ്പ്, ബദാം, ഈ ന്തപഴം എന്നിവ ചേർത്തരച്ചെടുത്താൽ പിണ്ടി പ്പായസമായി
പിണ്ടി ജ്യൂസ്
പിണ്ടിനീരിൽ അല്പം ഉപ്പിട്ടാൽ പിണ്ടി ജ്യൂസുമായി.
ടി ആർ പ്രേംകുമാർ
കാർബൺ ന്യൂട്രൽ അടുക്കള,
മൂഴിക്കുളം ശാല