ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ പൃഥ്വിരാജ്

231

ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരീച്ച്‌ നടന്‍ പൃഥ്വിരാജ്. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. ഗോള്‍ഡന്‍ വിസ് സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുന്‍പ് ​ഗോള്‍ഡന്‍ വിസ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി.

മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുന്‍ രമേശിനും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈല ഉഷയാണ്