തിരുവനന്തപുരം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ള്ളതായി എ​ൻ​ഐ​എ

3159

കൊ​ച്ചി: തിരുവനന്തപുരം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ തീ​വ്ര​വാ​ദ​ബ​ന്ധ​മു​ള്ളതായി എ​ൻ​ഐ​എ. ഇത് സംബന്ധിച്ച നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ലഭിച്ചെ​ന്ന് എ​ൻ​ഐ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഇ​തു​വ​രെ പ​ത്ത് പേ​രാണ് അ​റ​സ്റ്റിലായിരിക്കുന്നത്. ഇ​തി​ൽ ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദാ​ലി ഇ​ബ്രാ​ഹിം അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ലെ പ്ര​തി​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ന് തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ൽ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണി​ത്. ആ​റ് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യ​ത്.

എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ കെ.​ടി. റ​മീ​സി​ൽ​ നി​ന്നാ​ണ് മു​ഹ​മ്മ​ദാ​ലിയെ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. റ​മീ​സി​ൽ​നി​ന്ന് സ്വ​ർ​ണം വാ​ങ്ങി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​ത് മു​ഹ​മ്മ​ദാ​ലി​യാ​ണെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ റി​പ്പോ​ർ​ട്ട്. തുടരന്വേഷണത്തിൽ തീവ്രവാദബന്ധം തെളിയിക്കുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് സൂചന.