നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചെതിനെതിരെ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

1684

ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചെതിനെതിരെ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നാല് പ്രതികളില്‍ വിനയ് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് പിരഗണിക്കുക. ഇവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹർജി നല്‍കിയിട്ടില്ല.

ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. തിരുത്തല്‍ ഹരജി കോടതി തള്ളുകയാണെങ്കില്‍ പ്രതികള്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയേക്കും.
ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ദല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷ്‌ക്ക് വിധിച്ചത്. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റായിരുന്നു കോടതി ഉത്തരവ്. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു