പ​യ്യ​ന്നൂ​രിൽ ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​

65

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രിൽ ഷ​വ​ർ​മ ക​ഴി​ച്ച കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേർക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​. മാ​ട​ക്കാ​ൽ സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഡ്രീം ​ഡെ​സേ​ർ​ട്ട് എ​ന്ന ക​ട​യി​ൽ​ നി​ന്നും സു​കു​മാ​ര​ൻ ഷ​വ​ർ​മ​യും കു​ബ്ബൂ​സും പാ​ഴ്സ​ലാ​യി വാ​ങ്ങിയി​രു​ന്നു. വീ​ട്ടി​ലെ​ത്തി ഷ​വ​ർ​മ ക​ഴി​ച്ച ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ത​ല​ചു​റ്റ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ടുകയായിരുന്നു. ഇ​തോ​ടെ അ​ഞ്ചു പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണെ​ന്നു വ്യ​ക്ത​മാ​യി.

ഡോ​ക്റ്ററു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​കു​മാ​ര​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ​ക്കു പ​രാ​തി ന​ൽ​കി​. പി​ന്നാ​ലെ ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോ​ട്ട​ലിന് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ഭ​ക്ഷ​ണ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്റ്റർ അ​റി​യി​ച്ചു.