കോളിഫ്ലവർ പക്കോഡ

ചേരുവകൾ

1.കോളിഫ്ലവർ… മീഡിയം വലുപ്പത്തിലുള്ള ഒരെണ്ണം 

2.മഞ്ഞൾപ്പൊടി.. 1tbsp

3.ജീരകപ്പൊടി….. 1 tbsp

4.ഗരം മസാല… 1tbsp

5.മുളകുപൊടി.. 1tbsp

6.അണ്ടിപ്പരിപ്പ്…10 എണ്ണം (ആവശ്യമെങ്കിൽ മാത്രം )

7.മല്ലിയില ചെറുതായി കൊത്തി അരിഞ്ഞതു… 1tbsp

8.കടലമാവ്…. 1കപ്പ്‌ 

9.അരിപ്പൊടി… 1 കപ്പ്‌ 

10.കോൺഫ്ലോർ മാവ്… അരക്കപ്പ് 

11.ഉപ്പ്.. ആവശ്യത്തിന് 

12.എണ്ണ… വറുത്തു കോരാൻ ആവശ്യമുള്ളത് 

വെള്ളം… മാവ് കുഴയ്ക്കാൻ വേണ്ടത്ര 

തയ്യാറാക്കുന്ന വിധം 

==================

കോളിഫ്ലവർ രണ്ടായി കീറി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുതിർത്തു ചെറു ചൂടു വെള്ളത്തിൽ 15 മിനിറ്റ് സമയം വെക്കുക. 

വെള്ളത്തിൽ നിന്നും വാരി അതിൽ 2 മുതൽ 11വരെയുള്ള ചേരുവകൾ ഒന്നിച്ചു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

പിന്നീട്  അതിലേക്കു ആവശ്യത്തിന് വെള്ളം തളിച്ച് കൊടുത്തു (കൂടിപ്പോവാതെ ശ്രദ്ധിക്കണം ) ഓരോന്നായി എണ്ണയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്ന സമയത്തു ഒരു ടിഷ്യു പേപ്പറിൽ കോരി വെയ്ക്കാം. 

ടൊമാറ്റോ സോസ് അല്ലെങ്കിൽ ഗ്രീൻ ചട്ണിയുടെ കൂടെ ചൂടോടെ വിളമ്പാം. 

തയ്യാറാക്കിയത് 

ചെമ്പകം ശബരിനാഥ് 

സൗദി അറേബ്യ