കറുമുറാ കൊറിക്കാൻ മുറുക്ക്

1296

ആവശ്യമുള്ള ചേരുവകൾ

അരിപ്പൊടി -1 കപ്പ്

ഉഴുന്ന് -1/4 കപ്പ്

മുളക്പൊടി -1/2 tspn

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ജീരകം -1/2 tsp

കായം – ഒരു നുള്ള്

ബട്ടർ -1 tbs

എള്ള് -1/2 tsp

ഉപ്പ്

എണ്ണ

തയ്യാറാക്കുന്ന വിധം

ഉഴുന്നു നന്നായികഴുകിയതിനുശേഷം ചെറുതായി വറുത്തു തരിയില്ലാതെ മിക്സിയിൽ പൊടിച്ചെടുക്കുക . അതിൽ അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ജീരകവും എള്ളും ഉപ്പും ബട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക . അതിൽ ആവശ്യത്തിന് നല്ല ചൂട് വെള്ളമൊഴിച്ചു പൊടി വാട്ടി നന്നായി കുഴച്ചെടുക്കുക . എന്നിട്ട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ടു , മാവ് നിറച്ചു മുറുക്കിന്റെ ഷേപ്പിൽ ചുറ്റിയെടുക്കുക . എണ്ണ ചൂടായതിനു ശേഷം ഓരോന്നായി ഇട്ടുകൊടുക്കുക . മീഡിയം തീയ്യിൽ വെച്ചു നല്ലതുപോലെ മൂപ്പിച്ചു കോരുക .നല്ല കറുമുറാ സ്നാക്ക് റെഡി.

തയ്യാറാക്കിയത്,

ഷെഹ്‌ന റഫീഖ് ,

ദുബായ്