കാര അപ്പം

2736

മാവിന് ആവശ്യമായ സാധനങ്ങൾ

1. പച്ചരി                     -1 കപ്പ്

2. തുവര പരിപ്പ്      – 1 /3 കപ്പ്

3. ഉഴുന്ന് പരിപ്പ്       – 1 /4 കപ്പ്

4. ചുവന്ന മുളക്       -6 എണ്ണം

5. കുരുമുളക്          -1 ടീസ്പൂൺ

6. ജീരകം                 -1   ടീസ്പൂൺ

7.ഉപ്പ് ആവശ്യത്തിന്

വറത്തിടുവാൻ ആവശ്യമായ സാധനങ്ങൾ

8.വെളിച്ചെണ്ണ                                    – 3 ടീസ്പൂൺ

9.കടുക്                                                 -1   ടീസ്പൂൺ

10.ഇഞ്ചി ചെറുതായി അരിഞ്ഞത്- 2    ടീസ്പൂൺ

11. പച്ച മുളക് ചെറുതായി അരിഞ്ഞത് – 2   ടീസ്പൂൺ

12.ചെറിയ ഉള്ളി അരിഞ്ഞത് (ചുവന്ന ഉള്ളി)-1 /2   കപ്പ്

13. തേങ്ങ ചിരകിയത് -1 /2 കപ്പ്

14.കറി വേപ്പില അരിഞ്ഞത് -2   ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

 മാവിന് ആവശ്യമായ   സാധനങ്ങൾ   എല്ലാം (ജീരകം ഒഴിച്ച്) രണ്ടു   മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർക്കുക. രണ്ടു മണിക്കൂറിനു ശേഷം നന്നായി കഴുകി തരിയോടെ ഇഡലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക . ആവശ്യത്തിന് ഉപ്പും ജീരകവും ചേർക്കുക.മാവു മാറ്റി വയ്ക്കുക . കുറച്ചു വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കുക. അതിനു ശേഷം ചുവന്ന ഉള്ളിയും പച്ച മുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക, ശേഷം തേങ്ങ കൂടി ഇട്ടു ഒന്ന് ചൂടാക്കുക. തേങ്ങ ചൂടായാൽ അതിനെ അരച്ച് വച്ച മാവിലേക്കു ചേർത്ത് നന്നായി ഇളക്കുക.

ശേഷം ചൂടായ   എണ്ണയിലേക്ക് ഒരു ചെറിയ തവിയോ വലിയ സ്പൂണോ ഉപയോഗിച്ച് കുറച്ചു കുറച്ചു മാവു ഒഴിച്ച് മിതമായ ചൂടിൽ ഇടക്കിടെ തിരിച്ചും മറിച്ചും ഇട്ടു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു ആകുന്നത് വരെ   വറക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരിയെടുത്തു ചൂടോടു കൂടി തക്കാളി ചട്ട്ണിയുടെ   കൂടെയോ   മല്ലിയില ചട്ണി യുടെ കൂടെയോ ചൂടോടെ വിളമ്പാം.

തയ്യാറാക്കിയത്

പ്രഭ കൈലാസ്

ഷാർജ