ഉച്ച ഊണിനൊപ്പം രുചിയേറും ചിക്കൻ തോരൻ

2501

ചിക്കൻ തോരൻ

ചിക്കൻ വേവിക്കുന്നതിനുള്ള ചേരുവകൾ

ചിക്കൻ  -1കിലോ

സവാള-1എണ്ണം(കനംകുറച്ചുഅരിഞ്ഞത്)

തക്കാളി-1എണ്ണം(കനംകുറച്ചുഅരിഞ്ഞത്)

ഇഞ്ചി – ചെറിയ കഷ്ണം

വെളുത്തുള്ളി – 10അല്ലി

പച്ചമുളക് – 8 എണ്ണം

കറിവേപ്പില – 2തണ്ട്

കശ്മീരിമുളകുപൊടി – 1ടീസ്പൂൺ

മഞ്ഞൾപൊടി – 1/ 4ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ –1ടീസ്പൂൺ

 തയാറാക്കുന്ന വിധം

1.കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക .

2. ഇഞ്ചി ,വെളുത്തുള്ളി , പച്ച മുളക് എന്നിവ ചതച്ചു മറ്റിവെക്കുക

3.ചുവടുകട്ടിയുള്ള പാത്രത്തിൽ കനം കുറച്ചുഅരിഞ്ഞസവാള ,തക്കാളി ,

ചതച്ചു വെച്ചഇഞ്ചി വെളുത്തുള്ളി പച്ചമുളകിന്റെ പകുതി,

കറിവേപ്പില ,ഉപ്പ്, മഞ്ഞൾപൊടി കശ്മീരിമുളകുപൊടി, ,വെളിച്ചെണ്ണ ചേർത്ത് കൈ കൊണ്ടു നന്നായിതിരുമ്മി യോജിപ്പിക്കുക

4.അതിലേക്ക്  കോഴിയിറച്ചി ഇട്ടു നന്നായി തിരുമ്മി മൂടിവെച്ചു ചെറുതീയിൽ വേവിക്കുക .

5.ഇടക്കെ ഇളക്കി കൊടുക്കുക,നന്നായി വെന്തതിനു ശേഷം മൂടി മാറ്റി ചാറ്‌ വറ്റിച്ചു മാറ്റി വെക്കുക

തോരനുള്ള ചേരുവകൾ

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

കടുക് -1/2 ടീസ്പൂൺ

വറ്റൽ മുളക് -4 എണ്ണം

ഉഴുന്ന് പരിപ്പ് -1ടീസ്പൂൺ

ഇഞ്ചി ,വെളുത്തുള്ളി , പച്ച മുളക് ചതച്ചത് -1ടേബിൾസ്പൂൺ

കറിവേപ്പില –2തണ്ട്

തേങ്ങാകഷ്ണങ്ങൾ – 1ടേബിൾസ്പൂൺ

ചെറിയ ഉള്ളി -20എണ്ണം

മഞ്ഞൾപൊടി – 1/ 4ടീസ്പൂൺ

കശ്മീരിമുളകുപൊടി – 1ടീസ്പൂൺ

ഗരംമസാല പൊടി – 1/2 ടീസ്പൂൺ

ചിരകിയ തേങ്ങ – 1/2 മുറി

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

6.ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുക് , വറ്റൽ മുളക് ഉഴുന്ന് പരിപ്പ് എന്നിവഇട്ട് പൊട്ടിക്കുക . 

7.അതിനു ശേഷം ചതച്ചു മാറ്റി വെച്ച ഇഞ്ചി ,വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില ഇട്ട് പച്ചമണംമാറിയതിനു ശേഷം തേങ്ങകൊത്ത് ,ചെറിയ ഉള്ളി എന്നിവ ചേർത്ത് മീഡിയം തീയിൽ വഴറ്റുക .

6.ഇവ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ മഞ്ഞൾപൊടി , കശ്മീരിമുളകുപൊടി ഗരംമസാല എല്ലാംചേർത്ത് നന്നായി ഇളക്കുക .

7.പൊടികൾ മൂത്തതിന് ശേഷം ചിരകിയ തേങ്ങ,ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിവറുത്തെടുക്കുക

8.ഇതിലേക്ക് വറ്റിച്ചു വെച്ചിരിക്കുന്ന കോഴിയിറച്ചി ചേർത്ത് 5 മിനിറ്റ് നേരം മൂടിവെച്ചു ചെറുതീയിൽവേവിക്കുക

താളിക്കുന്നതിന് :

പച്ച മുളക് കീറിയത് -5എണ്ണം

കറിവേപ്പില – 1തണ്ട്

പെരുംജീരകപൊടി-1/ 4ടീസ്പൂൺ

കുരുമുളക്പൊടി -1/ 2ടീസ്പൂൺ

വെളിച്ചെണ്ണ –1ടീസ്പൂൺ

9.അടപ്പ് തുറന്ന് നന്നായി ഇളക്കി  യോജിപ്പിച്ചതിനുശേഷം പച്ചമുളക് കീറിയത്,     വേപ്പില,പെരുംജീരകപൊടി,കുരുമുളക്പൊടി ചേർത്ത് ഇളക്കുക.

10.അവസാനം 1ടീസ്പൂൺ വെളിച്ചെണ്ണ തൂവി തീ അണയ്ക്കുക .

 ടേസ്റ്റി ചിക്കൻ തോരൻ തയ്യാറായി .ഇതു ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ പറ്റിയനല്ലൊരു വിഭവമാണ്.

തയ്യാറാക്കിയത്

ബിനി ജോതി