എളുപ്പത്തിൽ ഉണ്ടാക്കാം ഫിഷ് ടുമാറ്റോ റോസ്റ്റ്

6556

ചേരുവകൾ

മീൻ (മുള്ളില്ലാത്തത് ) – 250 ഗ്രാം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 1 ഇതൾ
മുളകുപൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
കടുക് – 1 / 2 ടീസ്പൂൺ
എണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • മീൻ കഴുകി വിർത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക
  • തക്കാളി , സവാള , വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചെറുതായി അരിയുക .
  • ഒരു പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി , സവാള ,ഇഞ്ചി എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക.
  • ബ്രൗൺ നിറമാകുമ്പോൾ തീ കുറിച്ച് മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കുക.
  • ഇതിലേക്ക് തക്കാളി , മീൻ , കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക.
  • വേവിച്ചിതിന് ശേഷം 1 -2 മിനിറ്റ് തുറന്ന് വെള്ളം വറ്റിച്ചു തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കിൽ ചേർക്കുക .
  • രുചി ഏറിയ ഫിഷ് ടുമാറ്റോ റോയ്സ്റ് റെഡി !