മലബാർ എക്സ്പ്രസിൽ തീപിടിത്തം;സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.

1892

തി​രു​വ​ന​ന്ത​പു​രം: മംഗലാപുരം-തിരുവനന്തപുരം മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ തീ​പി​ടി​ത്തം. രാവിലെ 7.30 ഓടെയാണ് തീപ്പിടുത്തം.എ​ൻ​ജി​ന് തൊ​ട്ടു​പി​ന്നി​ലെ പാ​ഴ്സ​ൽ ബോ​ഗി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വര്‍ക്കലക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ ചെയിന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഉ​ട​ൻ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഒമ്പതരയോടെ ട്രയിന്‍ തീയണച്ച് യാത്ര തുടര്‍ന്നു.നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. ആര്‍ക്കും പരിക്കുകളില്ല.

ബോഗിയിൽ ഉണ്ടായിരുന്ന ബൈക്കിൽ നിന്നാണ് ആദ്യം തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.പാർസൽ ബോഗിയിൽ ഉണ്ടായിരുന്ന ബൈക്കുകളും മറ്റ് വസ്തുക്കളും പൂർണമായും കത്തി നശിച്ചു. സമയോജിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ച യാത്രക്കാരെയും നാട്ടുകാരെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും റെയിൽവെ അഭിനന്ദിച്ചു.