അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ന്യൂയോര്‍ക്ക് കോടതി 20 ലഡോളർ പിഴ ചുമത്തി

5107

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിഴ. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റി വിനിയോഗിച്ചതിന് ക്ഷം 20 ലഡോളറാണ് ന്യൂയോര്‍ക്ക് കോടതി ട്രംപിന് പിഴ ചുമത്തിയത്.

ട്രംപും മക്കളായ ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവര്‍ ഡയറക്ടറായ ട്രംപ് ഫൗണ്ടേഷനാണ് ഫണ്ട് വകമാറ്റി വിനിയോഗിച്ചതെന്നാണ് കണ്ടെത്തിയത്. കമ്പനി 2018ല്‍ അടച്ചുപൂട്ടിയെങ്കിലും അതുവരെ ട്രംപിന്റെ ചെക്ക്ബുക്കായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്ന് കോടതി പറഞ്ഞു.

മക്കളായ ഇവാന്‍കയും എറിക്കും ട്രംപ് ഫൗണ്ടേഷന്റെ ഭാഗമാണെങ്കിലും പിഴ തുക ട്രംപ് തന്നെ അടക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഡെമോക്രാറ്റുകള്‍ കെട്ടിച്ചമച്ച കേസാണിതെന്ന് ട്രംപ് പ്രതികരിച്ചു.