ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ഫി​ഫ ദി ​ബെ​സ്റ്റ് പു​ര​സ്കാ​രം ല​യ​ണ​ൽ മെ​സി​ക്ക്

78

റോം: ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​ത്തി​നു​ള്ള ഫി​ഫ ദി ​ബെ​സ്റ്റ് പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, വി​ർ​ജി​ൽ വാ​ൻ ഡൈ​ക് എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​കച്ച പ്ര​ക​ട​ന​മാ​ണ് മെ​സി​യെ പു​ര​സ്കാ​ര ജേ​താ​വാ​ക്കി​യ​ത്. ഇത് ആറാം തവണയാണ് മെസി ലോക താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

അമെരിക്കയുടെ ലോകകപ്പ് ജേതാവ് മേഗൻ റെപീനോയാണ് മികച്ച വനിതാ താരം. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ. 2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി പുരസ്കാരം സ്വന്തമാക്കിയത്.

ബെക്കർ, വാൻ ഡൈക്ക്, മത്തിസ് ഡി ലൈറ്റ്, ഫ്രങ്കി ഡി യോങ് തുടങ്ങിയവരാണ് ഫിഫ ഇലവനിലെ പുതുമുഖ താരങ്ങൾ. ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. അമെരിക്കയെ വനിതാ ലോകകപ്പ് ചാംപ്യൻമാരാക്കിയ ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.