വൊഡാഫോണ്‍- ഐഡിയ, എയർടെൽ എന്നിവർ കോള്‍, ഡേറ്റ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു

4856

ന്യൂഡൽഹി: മൊബൈൽ ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍- ഐഡിയ, എയർടെൽ എന്നിവർ കോള്‍, ഡേറ്റ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. പ​ഴ​യ പ്ലാ​നു​ക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ പ്ലാ​നു​ക​ളി​ൽ നി​ര​ക്ക് 42 ശ​ത​മാ​നം വ​രെ ഉ​യ​രു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വർധിപ്പിച്ച നിരക്കുകള്‍ ഡിസംബർ‌ മൂന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്കുകൾ വർധിപ്പിക്കുമെന്നും പുതിയ നിരക്കുകൾ ഡിസംബർ 6 മുതൽ നടപ്പാക്കുമെന്നും റിലയൻസ് ജിയോയും വ്യക്തമാക്കിയിട്ടുണ്ട്.

2, 28, 84, 365 ദിവസങ്ങൾ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകൾ അവതരിപ്പിക്കും. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനായിരിക്കും ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്.

വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വോഡാഫോൺ- ഐഡിയയും എയര്‍ടെല്ലും നിരക്കുകൾ വർധിപ്പിക്കുന്നത്. പ്രതിസന്ധി തുറന്നു പറഞ്ഞ് കമ്പനികള്‍ എത്തിയതോടെ സ്പെക്ട്രം ലേലത്തുകയിലെ കുടിശിക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ട്.