ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയയ്ക്ക് .

3106

തിരുവനന്തപുരം :മലയാളത്തിലെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്ക്കാരം സ​ക്ക​റി​യ​യ്ക്ക്. അ​ഞ്ചു​ ല​ക്ഷം രൂ​പ​യും ഫലകവുമ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. സാ​ഹി​ത്യ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്‌​കാ​രം.തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

1945 ജൂ​ണ്‍ അ​ഞ്ചി​ന് കോ​ട്ട​യം പൈ​ക​യ്ക്കു സ​മീ​പം ഉ​രു​ളി​കു​​ന്നം ആണ് ജന്മസ്ഥലം.മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ബാംഗ്ലൂർ എംഇഎസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിലും അധ്യാപകനായിരുന്നു. സലാംഅമേരിക്ക(1988),ഒരിടത്ത്,ആർക്കറിയാം (1988),ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും,ഭാസ്കരപട്ടേലരും എന്റെ ജീവിതവും(1988),എന്തുണ്ടു വിശേഷംപീലാത്തോസേ?(1996),കണ്ണാടികാണ്മോളവും(2000),സക്കറിയയുടെ കഥകൾ(2002),പ്രെയ്‌സ് ദ ലോർഡ്,ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?,ഇഷ്ടികയും ആശാരിയും,,ഇതാണെന്റെ പേര്,ജോസഫ് ഒരു പുരോഹിതൻ (തിരക്കഥ),ഗോവിന്ദം ഭജ മൂഢമതേ (ലേഖനങ്ങൾ),ഒരു ആഫ്രിക്കൻ യാത്ര (യാത്രാവിവരണം),അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും (ചെറുകഥാ സമാഹാരം),ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ എന്നിവയാണ് കൃതികൾ.

സ​ക്ക​റി​യ​യു​ടെ ഭാ​സ്ക​ര​പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും എ​ന്ന നോ​വ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വി​ധേ​യ​ൻ (1993). കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്, ഒ.​വി. വി​ജ​യ​ൻ പു​ര​സ്കാ​രം തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങൾക്കും സക്കറിയ അർഹനായിട്ടുണ്ട് ​.