അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി.

3641

കൊച്ചി : പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് രണ്ടാഴ്‌ചത്തേക്ക് നീട്ടിയത്. ഡിസംബർ 16 വരെയാണ് റിമാൻ്റ് നീട്ടിയിരിക്കുന്നത്.

ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുളള അപേക്ഷ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ വീണ്ടും ചോദ്യം ചെയ്യൽ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വീഡിയോ കോളിലൂടെ ജ‌ഡ്‌ജി ഇബ്രാഹിം കുഞ്ഞുമായി ആശയവിനിമയം നടത്തിയ ശേഷമാണ് റിമാൻ്റ് നീട്ടിയത്. നിലവിൽ ചികിത്സയിലുള്ള നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ തന്നെ ഇബ്രാഹിം കുഞ്ഞ് തുടരും.