ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

6207

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലെ വഗോമയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. അതേസമയം തിങ്കളാഴ്ച അനന്ത്നാഗ് ജില്ലയിലെ അചാബൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കരസേന മേജർ വീരമൃത്യു വരിച്ചിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കരസേന മേജറിനും രണ്ടു ജവാൻമാർക്കും ഏറ്റുമുട്ടലിൽ പരുക്കേറ്റിരുന്നു.

നേരത്തെ ജമ്മുകശ്മീരിലെ പുൽവാമയിൽ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. എട്ട് സൈനികർക്കും ഒരു നാട്ടുകാരനും പരുക്കേറ്റു. പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം.

പുൽവാമയിലെ അരിഹൽ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വാഹനം പൂർണമായി തകർന്നു. വാഹനത്തിന് നേരെ ഭീകരർ വെടിവച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.