പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതികള്‍ മരിച്ച സംഭവത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

2425

ഡല്‍ഹി: ഹൈദരാബാദില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം സുപ്രീം കോടതി പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട കേസാണിതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അഭിപ്രായപ്പെട്ടിരുന്നു.

കേസന്വേഷണത്തിനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കാനും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തെലുങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള അന്വേഷണം ആവും സുപ്രീംകോടതി ജഡ്ജി നടത്തുക.

വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്