ഉമ തോമസിനെതിരെ തെരെഞ്ഞെടുപ്പ് കേസ്

30574

കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ച് M L A ആയ ഉമ തോമസിനെതിരെ ഹൈക്കോടതിയിൽ തെരെഞ്ഞെടുപ്പ് കേസ്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി പി ദിലീപ് കുമാറാണ് ഉമ തോമസിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ തെരെഞ്ഞെടുപ്പ് കേസ് നൽകിയത്.

ദിലീപ് കുമാർ ഡി എസ് ജെ പി എന്ന രാഷ്ട്രീയ സംഘടനയുടെ സംസ്ഥാന ട്രഷറാണ്. ഉടനെ ഈ തെരെഞ്ഞെടുപ്പ് കേസ് കോടതിയുടെ പരിഗണനയിൽ വരും. ഹിന്ദുവായ ഉമ തോമസ് ക്രിസ്ത്യൻ വോട്ടുകളും, ആംആദ്‌മി, ട്വന്റി ട്വന്റി, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളുടെയും വോട്ടുകൾ ലഭിക്കാൻ ജാതീയത ഉപയോഗിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം