ഇന്ത്യക്കാരനടക്കം 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യു എ ഇ

733

ദുബായ്: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎഇ. മനോജ് സബ്ബര്‍വാള്‍ ഓം പ്രകാശ് എന്നയാളാണ് പട്ടികയിലുള്ള ഇന്ത്യക്കാരന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച വ്യക്തികളും സ്ഥാപനങ്ങളുമാണ് യുഎഇ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്ന നെറ്റ്വര്‍ക്കുകളെ ഇല്ലാതാക്കുന്നതിനുള്ള യുഎഇയുടെ നിലപാട് അനുസരിച്ചാണ് നടപടിയെന്ന മന്ത്രിസഭ പ്രമേയത്തില്‍ വ്യക്തമാക്കി. യുഎഇ പൗരന്മായ മൂന്നുപേര്‍, ലബനന്‍-2, യമന്‍-8, ഇറാഖ്-2, സിറിയ-3, ഇറാന്‍-5, നൈജീരിയ-6, ബ്രിട്ടന്‍, സെന്റ് കിറ്റസ് ആന്‍ഡ് നവിസ്-2, റഷ്യ, ഇന്ത്യ, ജോര്‍ഡന്‍, അഫഗാനിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഒരോ വ്യക്തികള്‍ എന്നിവരാണ് പട്ടികയിലുള്ളത്.