” ദൃശ്യം ” ചൈനീസ് ഭാഷയിൽ: ട്രെയിലർ പുറത്തിറങ്ങി

5160

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ദൃശ്യം ചൈനീസ് ഭാഷയിൽ പുനർനിർമ്മിക്കുന്നു. ചൈനീസ് റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്നാണ് ചിത്രത്തിന്റെ പേര്. ഡിസംബർ 20 നാണു റിലീസ് ചെയ്യുന്നത്

മലയാളത്തില്‍ വന്‍വിജയം നേടിയ ദൃശ്യം വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്‌, ഹിന്ദി, കന്നട, സിംഹള ഭാഷകളില്‍ ചിത്രം പുറത്തിറങ്ങിയിരുന്നു

ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയിലേക്കു പുനർ നിർമ്മിക്കപ്പെടുന്നത് .