ഡോ. ജേക്കബ്ബ് ഈപ്പന്‍ അന്തരിച്ചു

16859

തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സഹയാത്രികനുമായ ഡോ. ജേക്കബ്ബ് ഈപ്പന്‍ (87) അന്തരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍, സോഷ്യല്‍ സയന്റിസ്റ്റ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന ആസൂത്രണ ബോര്‍ഡിലും അംഗമായിരുന്നു.

പശ്ചിമ ജര്‍മ്മനിയിലെ കെയ്ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കേരള സര്‍വ്വകലാശാല സിണ്ടിക്കേറ്റിലും അംഗമായിട്ടുള്ള അദ്ദേഹം 1985 ല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1987 ല്‍ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു