സ്ത്രീധന പീഡനം : ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു

29778

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവ എടയപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത നിലയില്‍. മോഫിയ പര്‍വിന്‍ ആണ് തൂങ്ങി മരിച്ചത്.ഇരുപത്തിയൊന്ന് വയസായിരുന്നു.ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.ഭര്‍തൃവീട്ടുകാര്‍ക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നതാണ് തന്റെ അവസാന ആഗ്രഹമെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.