മാൻ ബുക്കർ പ്രൈസ് ഡഗ്ലസ് സ്റ്റുവർട്ടിന്

1219

ലണ്ടൻ :2020 ലെ മാൻ ബുക്കർ പുരസ്‌കാരം അമേരിക്കൻ -സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്‍റെ ‘ഷഗ്ഗി ബെയിൻ’ എന്ന നോവലിന്. 52 -ാമത് പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.50,000 പൗണ്ടാണു സമ്മാനത്തുക.

1980കളിലെ ഗ്ലാസ്ഗോയിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണ് ഷഗ്ഗി ബെയിൻ. ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.