ചേരുവകൾ:-
1. മൈദ- 2 കപ്പ്
2. പാല് -1/2. കപ്പ്
3. പഞ്ചസാര- 2sp.
3. യീസ്റ്റ് -1sp.
4. ഉപ്പ് -1/2sp.
5. മുട്ട -1
6. ബട്ടർ-2Tbsp.
7. വനില എസൻസ്-1/2sp.
8. പാല്-2-3Tbsp.
9. എണ്ണ – ആവശ്യത്തിന്
10. പഞ്ചസാര പൊടിച്ചത്, melted ചോക്ലേറ്റ്
ഉണ്ടാക്കുന്ന വിധം:-
ഇളം ചൂടുപാലിൽ പാലിൽ പഞ്ചസാര, യീസ്റ്റ്,ഉപ്പ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 10 മിനിറ്റ് നേരം പൊന്താൻ വേണ്ടി വയ്ക്കുക. ഒരു ബൗളിൽ മൈദ, ബട്ടർ, മുട്ട, വനില എസൻസ്, എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൊന്താൻ വെച്ച യീസ്റ്റ് കൂട്ടും ചേർത്ത് നന്നായി കുഴച്ച് എടുക്കുക. നല്ലപോലെ അടച്ചുവെച്ച് ഒരു മണിക്കൂർ നേരം മാറ്റിവെക്കുക. വീണ്ടും ഒന്നുംകൂടി കുഴച്ച ശേഷം ബോൾ രൂപത്തിൽ എടുത്ത് ഡോനട്ട് ആകൃതിയിൽ ഉരുട്ടിയെടുത്ത് അത് നടുക്ക് ഒരു ദ്വാരം ഇട്ടു ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക. ഉരുക്കിയ ചോക്ലേറ്റിൽ മുക്കി കഴിക്കാം. ഷുഗർ പൗഡർ മീതേ വിതറിയും കഴിക്കാം. ടേസ്റ്റിയായ ഡോനട്ട് റെഡിയായി.
തയ്യാറാക്കിയത്
അനിത ശശീന്ദ്രൻ
മസ്കറ്റ്