ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്.

1489

മെൽബൺ:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍(6–4, 4–6, 2–6, 6–3, 6–4).ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി.

ഒരുഫ്രഞ്ച് ഓപ്പണും അഞ്ച് വിംബിള്‍ഡണും മൂന്ന് യു എസ് ഓപ്പണും ജോക്കോവിച്ചിന്റെ അക്കൗണ്ടിലുണ്ട്. 26കാരനായ തീമിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനാണ് മെല്‍ബണില്‍ ജോക്കോവിച്ച് വിലങ്ങു തടിയായത്. 2018, 2019 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തീം പരാജയപ്പെടുകയായിരുന്നു. ലോര്‍ഡ് ലേവര്‍ അറീനയില്‍ ആദ്യ സെറ്റ് ജോക്കോവിച്ചിനായിരുന്നു.

സെമിയില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു ദ്യോകോവിച്ചിന്റെ ഫൈനല്‍ പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റോജര്‍ ഫെഡറര്‍ ദ്യോകോവിച്ചിന് മുന്നില്‍ അടിയറവ് പറഞ്ഞത്