സന്ദർ‍ശക വിസയിൽ സൗദിയിൽ എത്തിയ നാല് വയസുകാരി മരിച്ചു

2821

സൗദി: സന്ദർ‍ശക വിസയിൽ സൗദിയിൽ എത്തിയ നാല് വയസുകാരി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ് ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ ആണ് മരിച്ചത്. വിഷബാധയേറ്റതാണ് മരണത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ കുൻഫുദയിൽ ആണ് കുട്ടിയുടെ പിതാവ് ഉള്ളത്. ഇവിടേക്ക് ആണ് മാതാവിനൊപ്പം സന്ദർശക വിസയിൽ എത്തിയത്. മൃതദേഹം ആശുപത്രിയിൽ നിന്നും വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുന്നതായി ജിദ്ദ കെഎംസിസി അറിയിച്ചു.