നടനും നാടക ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് അന്തരിച്ചു

3795

തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി.