ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തു നിന്നും പി രാജീവിനെ മാറ്റി പകരം വി ബി പരമേശ്വരനെ ചീഫ് എഡിറ്ററാക്കാൻ നീക്കം

3446

തിരുവന്തപുരം:ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തു നിന്നും പി രാജീവിനെ മാറ്റി പകരം വി ബി പരമേശ്വരനെ ചീഫ് എഡിറ്ററാക്കാൻ നീക്കം. നിലവിൽ വി ബി പരമേശ്വരൻ റസിഡന്റ് എഡിറ്ററാണ്. സിപിഎമ്മിൽ രൂപംകൊള്ളുന്ന പുതിയ ഗ്രൂപ്പ് സമവാക്യങ്ങളാണ് രാജീവിനെ മാറ്റുന്നതിനു പിന്നിലുള്ളതെന്നാണ് സൂചന. പി എം മനോജ് റസിഡന്റ് എഡിറ്ററായിരിക്കുമ്പോഴാണ് പി രാജീവ് ചീഫ് എഡിറ്ററായത്.

തുടർന്ന് ശക്തമായ എതിർപ്പുണ്ടായി. കണ്ണൂർ ലോബിയുടെ ശക്തമായ പിന്തുണപി എം മനോജിനുണ്ട്. അതുകൊണ്ടാണ് മനോജിനെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത്. പിരാജീവ്‌, എം എ ബേബി തോമസ് ഐസക്ക് വിഭാഗവുമായി ബന്ധമുള്ള നേതാവായതുകൊണ്ടാണ് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുടെ സ്ഥാനത്തു നിന്നും പി രാജീവിനെ മാറ്റി റസിഡന്റ് എഡിറ്ററായ വി ബി പരമേശ്വരനെ ചീഫ് എഡിറ്ററാക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് .