ഡ്രോണുകളും സിംകാര്‍ഡുകളുമായി യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി

5964

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഡ്രോണുകളും സിംകാര്‍ഡുകളുമായി യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കസ്റ്റംസിന്റെ സൂചനയനുസരിച്ച് ഇയാളില്‍ നിന്ന് 8 ഡ്രോണുകളും അതിനുള്ള ക്യാമറകളും 9 വിലകൂടിയ മൊബൈല്‍ ഫോണുകളും പതിനായിരം സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.


ചൈനയില്‍ നിന്നും വന്ന യാത്രക്കാരനാണ് പിടിക്കപ്പെട്ടയാളെന്നും പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ കുറഞ്ഞത് 26.25 ലക്ഷംരൂപ വിലവരുമെന്നും അധികൃതര്‍ അറിയിച്ചു. ഈ വ്യക്തി വ്യാപകമായി മെമ്മറികാര്‍ഡുകള്‍ കടത്താറുണ്ടെന്നും കസ്റ്റംസ് അറിയിച്ചു